അഞ്ചു രൂപ ചോദിച്ച കുട്ടി
കാരാട് പുളിക്കല്‍ ഡിവിഷന്‍ സാഹിത്യോത്സവിന്റെ പരിപാടികൾ നടന്നുകൊണ്ടിരിക്കെ ചെറിയൊരു കുട്ടി കാക്കേ ഒരു അഞ്ചു രൂപ തരുമോ എന്ന് ചോദിചു വന്നത് . എന്തിനാണെന്ന് ചോദിച്ചപ്പോൾ മിഠായി വാങ്ങാനാണെന്ന് പറഞ്ഞു. പേഴ്സിലുള്ള ചെറിയ നോട്ട് 100 രൂപയാണെന്ന് ഓര്മയുള്ളത് കൊണ്ട് ചില്ലറ ഇല്ല മോനെ എന്ന് പറഞ്ഞു. ഇന്നത്തെ കാലത്ത് കുട്ടികൾ പൈസ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ട് അഞ്ചു രൂപക്ക് പകരം 100 രൂപ കൊടുക്കാൻ തോന്നിയില്ല. അല്ലങ്കിലും സാഹിത്യോസാവിനു വന്ന കുട്ടികൾ അങ്ങനെ ഒന്നും ചെയ്യില്ലല്ലോ, ചിന്തിക്കാൻ പാടില്ലാത്തത് ചിന്തിച്ചു പോയി. എന്തായാലും ആ കുട്ടിക്ക് കടയിൽ പോയി ആവശ്യമുള്ളത് വാങ്ങി കൊടുക്കാം എന്ന് വിചാരിച്ചു നോക്കിയപ്പോഴേക്കും കുട്ടിയെ കാണുന്നില്ല. പുറത്തേക്ക് നോക്കിയപ്പോൾ ഒരുപാട് കുട്ടികൾ പലവഴിക് നടന്നു പോകുന്നു. നേരത്തെ ചോദിച്ച കുട്ടി ഏതാണെന്ന് മനസ്സിലാകുന്നില്ല. സാഹിത്യോത്സവ് ആയതുകൊണ്ട്തന്നെ ഒരുപാട് കുട്ടികൾ ഉള്ളതിനാൽ ആ കുഞ്ഞു മുഖം ഓർത്തുവെക്കാൻ പറ്റിയില്ല. 😣 പെട്ടെന്ന് മനസ്സിൽ ഒരുപാട് വേദനകൾ കുന്നുകൂടി. മറ്റു കുട്ടികൾ മിട്ടായി വാങ്ങി കഴിക്കുന്നത് കണ്ടു മിട്ടായി തിന്നാനുള്ള കൊതിയ...